Webdunia - Bharat's app for daily news and videos

Install App

കെ സുരേന്ദ്രന്റെ സാധ്യത മങ്ങുന്നു; ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപിയുടെ പേര് പരിഗണനയില്‍

ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

റെയ്‌നാ തോമസ്
ശനി, 2 നവം‌ബര്‍ 2019 (08:14 IST)
പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതോടെ ബിജെപി സംസ്ഥാനാധ്യക്ഷ പദവിയേലേക്ക് ആരെന്ന് ചോദ്യം ഉയരുകയാണ്. അധ്യക്ഷനെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 
പകരം എംപിയും നടനുമായ സുരേഷ് ഗോപിയുടെ പേര് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുവെന്നാണ് സൂചന. അമിത് ഷാ സുരേഷ് ഗോപി കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നുണ്ട്. എന്നാല്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ്‌ഗോപി അറിയിച്ചതായും വിവരങ്ങള്‍ പുറത്തു വരുന്നു.
 
സുരേഷ് ഗോപിക്കു പുറമേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സാധ്യതാപ്പട്ടികയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments