Publish Date: Mon, 25 Sep 2023 (15:45 IST)
Updated Date: Mon, 25 Sep 2023 (15:49 IST)
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ആയുധങ്ങളുമായി അഞ്ച് ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍. ആദില്‍ ഹുസൈന്‍ വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്സര്‍ അഹമ്മദ് ഖാര്‍ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ഇവരില്‍ നിന്നും ഗ്രനേഡുകള്‍, തോക്കുകള്‍, ഗ്രനേഡുകള്‍ ലോഞ്ചറുകള്‍, എന്നിവയുള്‍പ്പെടെ മാരകായുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.