Webdunia - Bharat's app for daily news and videos

Install App

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അവിഷേക് ഡാൽമിയയുടെ അമ്മ അന്തരിച്ചു

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (19:16 IST)
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ ജോയിന്റ് സെക്രട്ടറി അവിഷേക് ഡാൽമിയയുടെ അമ്മ ചന്ദ്രലേഖ വിടവാങ്ങി. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അന്ത്യം. 72 വയസായിരുന്നു.
 
മുൻ ബി സി സി ഐ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയയുടെ ഭാര്യയാണ് ചന്ദ്രലേഖ. മകൻ അവിഷേക് ഡാൽമിയയ്ക്കും മകളായ ബൈഷാലിക്കും ഒപ്പമായിരുന്നു ചന്ദ്രലേഖ ജീവിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
 
കഴിഞ്ഞ നവംബറിൽ ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന ജഗ്‌മോഹൻ ഡാൽമിയ കോൺക്ലേവ് ചാപ്റ്റർ 2വിൽ ചന്ദ്രലേഖ പങ്കെടുത്തിരുന്നു. മകൾ ബൈഷാലി പശ്ചിമ ബംഗാളിലെ നിയമസഭാംഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments