Publish Date: Wed, 05 Aug 2020 (12:59 IST)
Updated Date: Wed, 05 Aug 2020 (13:02 IST)
അടുത്ത മാസം ഐപിഎൽ ആരംഭിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിയ്ക്കുന്നതിനിടെ ഐപിഎൽ പ്രധാന സ്പോൺസർഷിപ്പിൽനിന്നും വിവോ പിൻമാറുന്നു. ഇന്ത്യ ചൈന സംഘർഷത്തെ തുടർന്ന് രാജ്യത്ത് ചൈന വിരുദ്ധ വികാരം നിലനിൽക്കുമ്പോൾ തന്നെ ചൈനീസ് കമ്പനിയെ ഐപിഎലിന്റെ സ്‌പോൺസർമാരാക്കി നിർലനിർത്തുന്നതിൽ വലിയ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പിൻമാറ്റം.
ഈ വർഷത്തേയ്ക്ക് മാത്രമാണ് വിവോയുടെ പിൻമാറ്റം എന്നാണ് സൂചനകൾ. അനുകൂല സാഹചര്യം ഉണ്ടായാൽ അടുത്ത വര്‍ഷം വീണ്ടും വിവോ സ്‌പോൺസർഷിപ്പിലേയ്ക്ക് തിരിച്ചെത്തിയേക്കും. 2022 വരെ ബിസിസിഐയുമായി വിവോയ്ക്കു കരാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയോ വിവോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.