Publish Date: Sat, 05 Sep 2020 (08:39 IST)
Updated Date: Sat, 05 Sep 2020 (08:43 IST)
ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ചൈനയുടെ സ്വാധീനമുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുമായി ധാരണാ പത്രം നിലവിലുണ്ടെങ്കില്‍ അതിന്റെ വിശദാംശം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇത് സംബന്ധിച്ച് യുജിസിയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഈമാസം 15നകം ധാരണാപത്രങ്ങളുടെ വിവരങ്ങള്‍ കിട്ടണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ചില സര്‍വകലാശാലകള്‍ ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രാദേശിക കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.