Publish Date: Tue, 31 Aug 2021 (10:33 IST)
Updated Date: Tue, 31 Aug 2021 (10:36 IST)
രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 30,941 കൊവിഡ് കേസുകള്‍. 36,275 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം മൂലം 350 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,19,59,680 ആയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 3,70,640 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം
4,38,560 ആണ്. ഇതുവരെ 64,05,28,644 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.