Webdunia - Bharat's app for daily news and videos

Install App

തീവ്രവാദത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് വരെ പകിസ്ഥാനുമായി ചർച്ചയില്ല; അതിർത്തിയിൽ സൈന്യത്തെ ശക്തിപ്പെടുത്തും, നിലപട് കടുപ്പിച്ച് ഇന്ത്യ

Webdunia
ശനി, 2 മാര്‍ച്ച് 2019 (12:53 IST)
ഡൽഹി: തിവ്രവാദത്തിനെതിരെ ശക്തമായ നടപടി എടുക്കുന്നതു വരെ പാകിസ്ഥാനുമായി ഒരു തലത്തിലും ചർച്ചക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ചർച്ചക്ക് തയ്യാറാവണം എന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
 
പാകിസ്ഥാൻ തിവ്രവാദത്തിനിതിരെ നടപടി സ്വീകരിക്കുന്നതുവരെ അതിർത്തിയിൽ സൈനിക നിക്കത്തിൽനിന്നും പിൻ‌മാറില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതേസമയം പുൽ‌വാമ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പകിസ്ഥാൻ വിദേശകാര്യമന്ത്രി രംഗത്തെത്തി.
 
പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നു എന്നും എന്നാൽ ആരോപണങ്ങൾ ജെയ്ഷെ നിഷേധിച്ചു എന്നുമാണ് ഷാ മെഹ്ബൂബ് ഖുറേഷിയുടെ അവകാശവാദം. ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന്റെ പ്രസക്തി  ഇല്ലാതാക്കുന്നതിനായുള്ള പാകിസ്ഥന്റെ ശ്രമത്തിന്റെ ഭാഗമാണ് ഖുറേഷിയുടെ വാദം എന്നാണ് വിലയിരുത്തപ്പെടുന്നത്. 
 
സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന് പാകിസ്ഥാൻ വ്യക്തമാക്കുമ്പോൾ തന്നെ അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണം തുടരുകയാണ്. വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി വില്ലൻ; ഓഗസ്റ്റ് എട്ട് വരെ ജാഗ്രത പാലിക്കുക, മഴ തുടരും

'മുഖ്യമന്ത്രിയെ പുകഴ്ത്തണം'; ഫെയ്‌സ്ബുക്ക് പേജുകൾ വിലയ്‌ക്കെടുത്ത് സതീശന്റെ പിആർ

യെമന്‍ തീരത്ത് മിസൈല്‍ ആക്രമണം; ഇന്ത്യന്‍ വ്യാപാര കപ്പല്‍ ചെങ്കടലില്‍ മുങ്ങി

വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

'ആവശ്യപ്പെട്ട എല്ലാ രേഖകളും ഓഗസ്റ്റ് 10നകം ഉദ്യോഗാര്‍ത്ഥിക്ക് കൈമാറുക'; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments