Publish Date: Mon, 11 Oct 2021 (12:29 IST)
Updated Date: Mon, 11 Oct 2021 (12:33 IST)
ഇന്ത്യ-ചൈന പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ചയും പരാജയം. ചുഷുല്‍-മോല്‍ഡോ അതിര്‍ത്തിയിലാണ് ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈന പിന്മാറുന്നതിന് ഒരുക്കമല്ലെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും ഇന്ത്യ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് ഒരു നിര്‍ദേശവും ചൈന പങ്കുവച്ചില്ലെന്നും ഇന്ത്യ ആരോപിച്ചു. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവാനെ വ്യക്തമാക്കി.