Publish Date: Thu, 03 Jan 2019 (20:25 IST)
Updated Date: Thu, 03 Jan 2019 (20:28 IST)
ഡൽഹി: തന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നു എന്ന പരാതിയെ തുടർന്ന് കേണലിനെ കോർട്ട് മാർഷൽ ചെയ്യാൻ തീരുമാനമായി. കേണലിനെതിരായ പരാതിയിൽ അന്വേഷണം നടത്തി അവിഹിതബന്ധം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് കോർട്ട് മാർഷൽ ചെയ്യാൻ തീരുമാനമായത്.
പരാതിക്കാരൻ ഭര്യയുടെ ഫോൺ പരിശോധിച്ചപ്പോൾ കേണലിന്റെ നമ്പരിൽനിന്നും അശ്ലീല സന്ദേശങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെ സൈനികൻ ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ഇതോടെ ഉന്നത ഉദ്യോഗസ്ഥൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കേണലിന്റെ ഫോൺ പരിശോധിച്ചിരുന്നു. ഇതിൽനിനും പരാതിക്കാരനും കേണലും ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ബന്ധം ആരംഭിച്ചത് എന്നും ഇരുവരും തമ്മിൾ അശ്ലില ദൃശ്യങ്ങൾ കൈമാറിയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് കേണലിനെ കോർട്ട് മാർഷൽ ചെയ്യാൻ നിർദേശം നൽകിയത്.