Webdunia - Bharat's app for daily news and videos

Install App

അച്ഛന്‍ നിര്‍മ്മിച്ച വീട് സ്വന്തമാക്കാന്‍ മകനും മരുമകളും; അച്ഛന്‍റെ മുഖത്ത് മുളകുപൊടി വിതറി ക്രൂരമായി മര്‍ദ്ദിച്ചു

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (16:03 IST)
വീട് സ്വന്തമാക്കാനായി പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകനും മരുമകളും. തിരുപ്പതിയിലാണ് സംഭവം അരങ്ങേറിയത്. മുനി കൃഷ്ണയ്യ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൃഷ്ണയ്യയുടെ മൂത്ത മകന്‍ വിജയ് ഭാസ്കറും ഭാര്യയുമാണ് മര്‍ദ്ദിച്ചത്.
 
വര്‍ഷങ്ങളായി സ്വരുകൂട്ടിയ പണത്തിന് പുറമേ കുറേയധികം പണം കടം കൂടി വാങ്ങിയാണ് മുനി കൃഷ്ണയ്യ വീടുവച്ചത്. വിജയഭാസ്കറിനെ കൂടാതെ കൃഷ്ണയ്യയ്ക്ക് ഇളയ ഒരു മകന്‍ കൂടിയുണ്ട്. വീടിന്‍റെ കടം വീട്ടാന്‍ കഴിയില്ലെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും പറഞ്ഞശേഷം വിജയഭാസ്കര്‍ വീടുവിട്ടുപോയിരുന്നു. അതിനുശേഷം കൃഷ്ണയ്യയും ഇളയമകനും ജോലിചെയ്താണ് കടമെല്ലാം വീട്ടിയത്.
 
കടമെല്ലാം തീര്‍ന്നതായി ബോധ്യപ്പെട്ടപ്പോള്‍ വിജയഭാസ്കറും ഭാര്യയും തിരികെയെത്തി വീട് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം ശക്തമായപ്പോള്‍ അത് അംഗീകരിച്ച് കൃഷ്ണയ്യയുടെ ഇളയമകന്‍ വീടുവിട്ടുപോയി. എന്നാല്‍ വീടുവിട്ടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന കൃഷ്ണയ്യയെ വിജയഭാസ്കറും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് മകനും ഭാര്യയും ചേര്‍ന്ന് കൃഷ്ണയ്യയെ മര്‍ദ്ദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments