കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം നമ്മുടെ സൈന്ദര്യത്തിലെ വില്ലൻമാരാണ് എന്ന് പറയാം. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിയുന്നില്ല എന്ന് നിരവധി പേർ പരാതി പറയാറുണ്ട്. എന്നാൽ കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും ഇരുണ്ട നിറം അടിക്കളയിൽ എപ്പോഴുമുണ്ടാകുന്ന ചേരുവകൾകൊണ്ട് തന്നെ ഫലപ്രദമായി അകറ്റാനാകും.
നമ്മുടെ അടുക്കളകളിൽ മിക്കപ്പോഴും കക്കരിക്ക ഉണ്ടാകും. കക്കരിക മുറിച്ച് കൈമുട്ടുകളിലും കാൽമുട്ടുകളിലും 15 മിനിറ്റോളം തിരുമ്മുക. ശേഷം കൈമുട്ടും കാൽ മുട്ടും വെള്ളം ഉപയോഗിച്ച കഴുകാം. ഇത് നിത്യേന ചെയ്യുന്നതിലൂടെ ക്രമേണ ഈ ഭാഗങ്ങളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാനാകും.
മറ്റൊരു വിദ്യയാണ് നാരങ്ങയും ബേക്കിംഗ് സോഡയും. നാരങ്ങക്ക് ശരീരത്തിന് കാന്തി നൽകാൻ കഴിവുണ്ട്. നാരങ്ങ നീരിൽ ബേക്കിംഗ് സോഡ ചേർത്ത് കൈമുട്ടുകളിലും കാൽമുട്ടുകളിലും ഒരു മിനിറ്റ് നേരം മസാാജ് ചെയ്യുക. ആദ്യ തവണ ചെയ്യുമ്പോൾ തന്നെ വ്യത്യാസം കണ്ടുതുടങ്ങും.
പാലിൽ ബേക്കിംഗ് സോഡ ചേർത്ത് പുരട്ടുന്നതും ഇരുണ്ട നിറം അകറ്റാൻ സഹായിക്കും. ബേക്കിംഗ് സോഡ ശരീരത്തിലെ മൃത കോസങ്ങളെയും അഴുക്കുകളും നീക്കം ചെയ്യുമ്പോൾ കറുത്ത പാടുകൾ നീക്കം ചെയ്യാൻ പാലിന് പ്രത്യേക കഴിവുണ്ട്. മഞ്ഞളും നാരങ്ങാ നീരും ചേർത്ത മിശ്രിതവും കൈമുട്ടുകളെലെയും കാൽമുട്ടിലെയും ഇരുണ്ട നിറം അകറ്റാൻ സഹായിക്കും.