Publish Date: Sat, 12 Feb 2022 (16:49 IST)
Updated Date: Sat, 12 Feb 2022 (16:53 IST)
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത വിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും കൊറോണ വൈറസിനെതിരായ വാക്‌സിനെയും കുറിച്ച് സംശയം പ്രകടിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു ഹിമന്ത വിശ്വശര്‍മ. താങ്കള്‍ രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന്റെ തെളിവ് ഞങ്ങള്‍ ചോദിച്ചില്ലല്ലോ എന്നായിരുന്നു വിമര്‍ശനം.
ഹിമന്ത വിശ്വശര്‍മ 2015ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. കര്‍ണാടക വിഷയത്തില്‍ രാജ്യം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയാല്‍ അവര്‍ക്ക് പാഠഭാഗങ്ങള്‍ മനസിലായെന്ന് എങ്ങനെയാണ് അധ്യാപകന് മനസിലാകുകയെന്നാണ് ഹിമന്ത വിശ്വശര്‍മ ചോദിക്കുന്നത്.