Publish Date: Wed, 01 Dec 2021 (20:24 IST)
Updated Date: Wed, 01 Dec 2021 (20:27 IST)
പുണെ: ജോലി വാഗ്ദാനം ചെയ്തു നിരവധി പേരെ കബളിപ്പിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മിലിട്ടറി യ്‌ദോഗസ്ഥൻ ഉൾപ്പെടെ നാല് പേരെയാണ് പിംപ്രി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സംഘം വൻ തുകയും തട്ടിയെടുത്തതിന് പുറമെ ഇവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റും തട്ടിയെടുത്ത് എന്ന് പോലീസ് അറിയിച്ചു.
സർക്കാർ സർവീസിലെ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നു എന്ന് കാണിച്ച് മിലിറ്ററി ഇന്റലിജൻസിലെ സതേൺ കമാൻഡ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.