Publish Date: Mon, 13 Jun 2022 (16:37 IST)
Updated Date: Mon, 13 Jun 2022 (16:40 IST)
മഹാരാഷ്ട്രയിൽ ഫ്‌ളാറ്റിൽ വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന് പോലീസ് അറിയിച്ചു.
പുണെ നഗരത്തിൽ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇലക്ട്രീഷ്യന്റെ ഫ്‌ളാറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. നന്നാക്കുന്നതിനിടെ വെള്ളം കുടിക്കാൻ പോയത് കൊണ്ടാണ് ഇലക്ട്രീഷ്യൻ പൊട്ടിത്തെറിയിൽ നിന്ന് രക്ഷപ്പെട്ടത്. ഫ്‌ലാറ്റിലെ ആർക്കും പരിക്ക് പറ്റിയിട്ടില്ല. എങ്കിലും സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.