Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറ്റമില്ലാതെ സിബിഎസ്ഇ, വിദ്യാർഥികളെ പിന്നെയും വലച്ചു, പ്ലസ് 2 പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍.

CBSE Website, CBSE Plus 2 Results, CBSE Plus 2 Revaluation, CBSE Website crash
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഇന്ന് മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അപേക്ഷ നല്‍കാനായി പോര്‍ട്ടല്‍ തുറക്കാന്‍ പോലും കഴിയുന്നില്ലെന്ന പരാതിയാണ് വ്യാപകമായി ഉയര്‍ന്നിരിക്കുന്നത്.
 
നേരത്തെയും സമാനമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ടിരുന്നു. ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത കോപ്പി ലഭിക്കാനായിരുന്നു നേരത്തെ സാങ്കേതിക തകരാറുണ്ടായത്. പുനര്‍ മൂല്യനിര്‍ണയം നടത്താന്‍ കൂട്ടത്തോടെ അപേക്ഷ വന്നാല്‍ പോര്‍ട്ടല്‍ പണിമുടക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. അതിനിടെ പ്ലസ് 2 പരീക്ഷ ഫല പ്രഖ്യാപനത്തില്‍ പിഴവ് വന്നതായി സിബിഎസ്ഇ സമ്മതിച്ചു. ഉത്തരക്കടലാസ് ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ രീതിയില്‍ പാളിച്ച വന്നെന്നാണ് വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്: വിവരങ്ങള്‍ കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും സജ്ജമാക്കും