Select Your Language

Notifications

webdunia
webdunia
webdunia
webdunia

E20 പെട്രോള്‍ എന്‍ജിന് കേടുപാടുകള്‍ വരുത്തുന്നില്ല, സുരക്ഷിതമാണ്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

E20 petrol does not damage engines
ന്യൂഡല്‍ഹി: 20 ശതമാനം എത്തനോള്‍ അടങ്ങിയ E20 പെട്രോള്‍ പഴയ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് എന്‍ജിന് കേടുപാടുകള്‍ വരുത്തില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിതി ആയോഗ്, വാഹന നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) തുടങ്ങിയവരുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും E20 ഇന്ധനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.
 
പഴയ വാഹനങ്ങളില്‍ E20 ഉപയോഗിക്കുന്നത് മൂലം അവയുടെ പ്രവര്‍ത്തനക്ഷമതയില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഇന്ധനം ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ എന്‍ജിന് കേടുപാടുകള്‍ സംഭവിച്ചതായി ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ വാറന്റി നല്‍കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, രാജ്യത്ത് എത്ര വാഹനങ്ങള്‍ക്ക് E20 പെട്രോള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
 
രാജ്യത്ത് E20 പെട്രോള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. E20 പെട്രോളിനെ പിന്തുണച്ച് വാഹന നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ ഇന്ധനം എന്‍ജിന് കേടുപാടുകള്‍ വരുത്തുമെന്ന പ്രചാരണം തെറ്റാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ക്കും വിധേയമാകാറുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ വിക്രം ഗുലാത്തി പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതിയും വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍, കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ്