Webdunia - Bharat's app for daily news and videos

Install App

DK Shivakumar: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥിയല്ല താനെന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി നേതാക്കള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്

Webdunia
വ്യാഴം, 11 മെയ് 2023 (08:29 IST)
DK Shivakumar: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യമന്ത്രിയാകുക ഡി.കെ.ശിവകുമാര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായി. 224 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയതിനാല്‍ തന്നെ ശിവകുമാറിനാണ് മുഖ്യമന്ത്രി പദത്തിന് കൂടുതല്‍ അര്‍ഹതയെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അടക്കം അഭിപ്രായം. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പാര്‍ട്ടി അനുനയിപ്പിക്കും. 
 
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥിയല്ല താനെന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി നേതാക്കള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്. 
 
കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വെ പ്രവചനങ്ങള്‍. ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. മേയ് 13 നാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍. 
 
ആക്‌സിസ് മൈ ഇന്ത്യയും ടുഡെയ്‌സ് ചാണക്യയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു. 42 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടുമെന്നാണ് ടുഡെയ്ക് ചാണക്യയുടെ പ്രവചനം. ബിജെപിക്ക് 39 ശതമാനം വോട്ടാണ് പ്രവചിച്ചിരിക്കുന്നത്. 13 ശതമാനം വോട്ട് നേടി ജെഡിഎസ് നിര്‍ണായക ശക്തിയായേക്കും. 113 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയാണ് അധികാരത്തിലെത്തുക. കോണ്‍ഗ്രസിന് 120 സീറ്റുകള്‍ കിട്ടുമെന്നാണ് ടുഡെയ്ക്ക് ചാണക്യയുടെ പ്രവചനം. ബിജെപി 92 സീറ്റുകളില്‍ ഒതുങ്ങും. ജെഡിഎസ് 12 സീറ്റുകള്‍ നേടും. 
 
കോണ്‍ഗ്രസ് 122 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നു. ബിജെപിക്ക് 62 മുതല്‍ 80 സീറ്റുകള്‍ വരെ നേടാനെ സാധിക്കൂ. ജെഡിഎസ് 20-25 സീറ്റുകള്‍ നേടിയേക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നു. 103 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ന്യൂസ് 18 പോള്‍സ് ഓഫ് പോള്‍സ് സര്‍വെ പ്രവചിക്കുന്നു. ബിജെപി 94 സീറ്റുകള്‍ നേടുമെന്നും 25 സീറ്റുകളുമായി ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും ന്യൂസ് 18 സര്‍വെ പ്രവചിക്കുന്നു. 
 
ഇന്ത്യ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ 
 
കോണ്‍ഗ്രസ് 110-120 
ബിജെപി 80-90
ജെഡിഎസ് 20-24 
 
ജന്‍ കി ബാത്ത് 
 
കോണ്‍ഗ്രസ് 91-106 
ബിജെപി 94-117 
ജെഡിഎസ് 14-24 
 
സീ ന്യൂസ് 
 
കോണ്‍ഗ്രസ് 103-118 
ബിജെപി 79-94 
ജെഡിഎസ് 25-33 
 
ടിവി 9 ഭാരത് വര്‍ഷ് 
 
കോണ്‍ഗ്രസ് 99-109 
ബിജെപി 88-98 
ജെഡിഎസ് 21-26 
 
റിപ്പബ്ലിക്ക് ടിവി 
 
കോണ്‍ഗ്രസ് 94-108 
ബിജെപി 85-100
ജെഡിഎസ് 24-32 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments