കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ വീടുകൾ കയറി വോട്ടുകൾ ഉറപ്പിക്കാനാകും സ്ഥാനാർഥികൾ ഇന്ന് ശ്രമിക്കുക. പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയ നേതാക്കൾ ബിജെപിക്കായി പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലികളുമായി സജീവമായിരുന്നു.
ഇന്നലെ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. അതേസമയം ഇന്നലെ കർണാടകയുടെ പരമാധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന സോണിയാഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി ശോഭ കലന്തരാജെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്നും ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് തെരെഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപണം ഉയർത്തി. ഈ പ്രസംഗത്തിനെതിരെ കോൺഗ്രസും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.