Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം
ചോദ്യപേപ്പർ ചോർച്ചയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് പ്രധാൻ രാജിക്കത്തിൽ പറയുന്നു
Publish Date: Sat, 25 Jul 2026 (14:40 IST)
Updated Date: Sat, 25 Jul 2026 (14:43 IST)
Dharmendra Pradhan: ഡൽഹിയിലെ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഡൽഹിയിലെ പ്രതിഷേധങ്ങൾ കനത്തതോടെ ഗത്യന്തരമില്ലാതെയാണ് പ്രധാനമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടത്.
ചോദ്യപേപ്പർ ചോർച്ചയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് പ്രധാൻ രാജിക്കത്തിൽ പറയുന്നു. ഹിന്ദിയിലുള്ള രാജിക്കത്ത് ധർമേന്ദ്ര പ്രധാൻ എക്‌സിലൂടെ പങ്കുവെച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികളും സമരക്കാരും നിലപാടെടുത്തിരുന്നു.
സമരത്തിനു നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികൾ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യമെന്ന് ഈ ചർച്ചയിൽ സിജെപി പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം കനക്കുമെന്ന ഘട്ടത്തിലെത്തിയപ്പോൾ മറ്റു പോംവഴികൾ ഇല്ലാതെയാണ് പ്രധാനമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാൻ രാജിക്കത്ത് ഈമെയിൽ വഴിയാണ് അയച്ചത്.