Publish Date: Sat, 19 Nov 2022 (14:44 IST)
Updated Date: Sat, 19 Nov 2022 (14:47 IST)
ദില്ലി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി നന്ദനയാണ് മരിച്ചത്. മിറാണ്ട കോളേജിലെ രണ്ടാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. മരണകാരണം വ്യക്തമല്ല. മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജഹാംഗീര്‍ പുരിയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ജറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.