Webdunia - Bharat's app for daily news and videos

Install App

ഭാര്യ അമീറിനെ മാത്രം നോക്കിയിരുന്നു, ഭര്‍ത്താവ് മരിച്ചത് അറിഞ്ഞത് ഇന്റര്‍വെല്‍ സമയത്ത് - യുവാവ് മരിച്ചത് ദംഗല്‍ കാണുന്നതിനിടെ

ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് മരിച്ചു; ഒന്നുമറിയാതെ ഭാര്യ - വിവരമറിയുന്നത് മണിക്കൂറുകള്‍ക്ക് ശേഷം

Webdunia
ചൊവ്വ, 17 ജനുവരി 2017 (17:06 IST)
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ദംഗല്‍ കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ അഭയ് കുമാര്‍ സിംഗ് (37) ആണ് സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ഈ മാസം 14നായിരുന്നു സംഭവമുണ്ടായത്. മോടെരയിലെ പിവി ആര്‍ സിനിമാസില്‍ ഭാര്യ സോണിയ്‌ക്കൊപ്പം സിനിമ കണ്ടു കൊണ്ടിരിക്കെയാണ് അഭയ് കുമാറിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെങ്കിലും തൊട്ടടുത്തിരുന്ന ഭാര്യ ഒന്നുമറിഞ്ഞില്ല.

ഇന്റര്‍വെല്ലിന് ലൈറ്റ് തെളിഞ്ഞപ്പോഴാണ് ഭര്‍ത്താവ് മരിച്ചിരിക്കുകയായിരുന്നെന്ന് സോണിയ മനസിലാക്കിയത്. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

അഭയ് കുമാര്‍ സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ബീഹാറിലേക്ക് കൊണ്ടുപോയി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments