Webdunia - Bharat's app for daily news and videos

Install App

Cyclone Dana Updates: കരതൊടുക 120 കിലോമീറ്റര്‍ വേഗത്തില്‍, പത്ത് ലക്ഷം പേരെ ഒഴിപ്പിക്കുന്നു; ഉഗ്രരൂപിയാകുമോ ദാന ചുഴലിക്കാറ്റ്?

ഒഡിഷയിലെ പത്ത് ജില്ലകളിലായി ഏകദേശം 10 ലക്ഷം പേരെയാണ് ഒഴിപ്പിക്കുക

രേണുക വേണു
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:44 IST)
Dana Cyclone

Cyclone Dana Updates: ദാന ചുഴലിക്കാറ്റ് ഭീതിയില്‍ ഒഡിഷയും പശ്ചിമ ബംഗാളും. ചുഴലിക്കാറ്റിന്റെ കരതൊടല്‍ പ്രക്രിയ ഇന്ന് രാത്രി മുതല്‍ ആരംഭിക്കും. വെള്ളി അതിരാവിലെ കരതൊടുമ്പോള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ഒഡിഷയിലെ ഭിട്ടര്‍കനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിലാണ് ദാന ചുഴലിക്കാറ്റ് കരതൊടുക. ധമ്രയില്‍ കനത്ത മഴയും കാറ്റും തുടങ്ങിയിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ചില ഭാഗങ്ങളിലും ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 
 
ഒഡിഷയിലെ പത്ത് ജില്ലകളിലായി ഏകദേശം 10 ലക്ഷം പേരെയാണ് ഒഴിപ്പിക്കുക. ആറായിരം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെല്ലാം തീരത്ത് തിരിച്ചെത്തി. കേന്ദ്രപാഡ, ഭദ്രക്, ബലസോര്‍ തുടങ്ങിയ ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഭുബനേശ്വറിലെ ബിജു പട്‌നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ നാളെ രാവിലെ ഒന്‍പത് വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. 
 
ഭിട്ടര്‍കനിക ദേശീയോദ്യാനത്തില്‍ നിന്ന് മുതലകളും പാമ്പുകളും ജനവാസമേഖലകളില്‍ എത്തുന്നത് തടയാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 288 സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം ഇന്നു രാവിലെ ആറിന് അടച്ചു. 15 മണിക്കൂര്‍ നേരത്തേക്ക് സര്‍വീസുകളൊന്നും നടത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലുമായി മുന്നൂറിലേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments