Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിഎസ്എൻഎല്ലിനെ കാവി പുതപ്പിച്ച് കേന്ദ്രം, ലോഗോയിൽ നിറം മാറ്റം, ടാഗ് ലൈനിലെ ഇന്ത്യയെ മാറ്റി

BSNL Logo change

അഭിറാം മനോഹർ

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (16:14 IST)
BSNL Logo change
ബിഎസ്എന്‍എല്ലിന്റെ കാവി പുതപ്പിച്ച് കേന്ദ്രം. പഴയ ലോഗോയില്‍ നിന്നും നിറം ഉള്‍പ്പടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളില്‍ ഇന്ത്യയുടെ ഭൂപടം പതിച്ചാണ് പുതിയ ലോഗോ ഇറക്കിയത്. ഇതോടൊപ്പം ആപ്തവാക്യമായ കണക്ടിങ് ഇന്ത്യ എന്നത് മാറ്റി കണക്റ്റിങ് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്താക്കിയത്.
 
ചാരനിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന നീല നിറത്തിലുള്ള അമ്പ്. അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയില്‍ മാറ്റിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര ടെലികോം ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പുറത്തുവിട്ടത്. ലോഗോ മാറ്റിയതിനൊപ്പം 6 സര്‍വീസുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളില്‍പ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാനുവേണ്ടി ചാരവൃത്തി നടത്തിയ ഏഴ് ഇസ്രയേല്‍ പൗരന്മാരെ പേരെ ഇസ്രയേലി പോലീസ് അറസ്റ്റ് ചെയ്തു