Webdunia - Bharat's app for daily news and videos

Install App

ദേശീയ പാതയിൽ കൊള്ളക്കാരുടെ ക്രൂരത; നവവധുവിനെ വെടിവച്ചു കൊന്നശേഷം ആഭരണങ്ങളും പണവും കാറും കവര്‍ന്നു

ദേശീയ പാതയിൽ കൊള്ളക്കാരുടെ ക്രൂരത; നവവധുവിനെ വെടിവച്ചു കൊന്നശേഷം ആഭരണങ്ങളും പണവും കാറും കവര്‍ന്നു

Webdunia
ശനി, 28 ഏപ്രില്‍ 2018 (13:38 IST)
യുപി ദേശീയ പാതയിൽ നവവധുവിനെ വെടിവച്ച് കൊന്നശേഷം മോഷണം. വിവാഹസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തിയ മോഷ്‌ടാക്കള്‍ നവവധുവിനെ വെടിവച്ച് കൊല്ലുകയും ആഭരണങ്ങളും പണവും കാറും കവരുകയുമായിരുന്നു. മുസാഫർ​നഗർ സ്വദേശിയായ ഷജീബിന്‍റെ ഭാര്യ ഫർഹാനാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുസാഫര്‍നഗര്‍ സ്വദേശിയായ ഷജീബും വധു ഫര്‍ഹാനും കുടുംബാംഗങ്ങളുമാണ്​കാറിലുണ്ടായിരുന്നത്​. ഭക്ഷണം കഴിക്കാനായി മാതുര്‍ ഗ്രാമത്തിന്​സമീപത്തുള്ള ഒരു കടയ്‌ക്കു മുമ്പില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ആക്രമണം നടത്തിയത്.

സ്വര്‍ണം ഊരി നല്‍കാന്‍ മോഷ്‌ടാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ഫര്‍ഹാന്‍ എതിര്‍പ്പ് കാണിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ ഫര്‍ഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃവീട്ടിലേക്ക് പോവുകയായിരുന്നു ഫര്‍ഹാന്‍.

അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെയും വെസ്‌റ്റേണ്‍ യു.പിയിലെ ടോള്‍ ബൂത്തുകളിലും വച്ചിരിക്കുന്ന സിസിടിവി വഴി പ്രതികളെ തിരിച്ചറിയാമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments