Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി, കഴുത്തിലെ ഞരമ്പുകള്‍ വിട്ടു മാറി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം , ശനി, 28 ഏപ്രില്‍ 2018 (12:57 IST)
കോവളത്ത് വിദേശവനിത ലിഗയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാകാമെന്ന സാധ്യതയിലേക്കു പൊലീസ് എത്തിയതിന് പിന്നാലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായിട്ടാണ് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴുത്തിലും രണ്ട് കാലുകളിലും ആഴത്തിൽ മുറിവുകളുണ്ട്. ഇത് ബലപ്രയോഗത്തിനിടയിൽ സംഭവിച്ചതാകാം.

തലച്ചോറിൽ രക്തം കട്ടപിടിച്ചത് ശ്വാസതടസ്സം അനുഭവപ്പെട്ടത് മൂലമാകാമെന്നാണ് ഫോറൻസിക് സംഘത്തിന്‍റെ നിഗമനം. അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

മരണത്തിന് മുമ്പ് ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി ഉണ്ടായിരുന്നതായും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു.

ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.

പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവധിക്കാലം ആഘോഷിച്ചോളൂ, പക്ഷേ യാത്ര പണിയുണ്ടാക്കാനാകരുത്!