Webdunia - Bharat's app for daily news and videos

Install App

ഗംഭീര്‍ എവിടെ മത്സരിക്കും; മീനാക്ഷി ലേഖിയെ ബിജെപി കൈവിടുമോ ?

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (13:13 IST)
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ ഗംഭീറിനെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും ചേര്‍ന്നാണ് സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലും ആശയങ്ങളിലും ആകൃഷ്‌ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ഗംഭീർ ചടങ്ങിൽ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സ് തുറന്നതോടെ ഗംഭീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായി.

ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏതെങ്കിലും സീറ്റിൽ ഗംഭീർ മത്സരിക്കുമെന്നാണ് വിവരം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഗംഭീര്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യത്തില്‍  ബിജെപിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

ന്യൂഡല്‍ഹി മണ്ഡലത്തിലെ സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിക്കുമെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിനും ഈ തീരുമാനത്തോട് യോജിപ്പാണ്. മീനാക്ഷി ലേഖിക്ക് അര്‍ഹമായ പദവി നല്‍കിയ ശേഷമാകും ഗംഭീറിനെ മത്സരരംഗത്ത് എത്തിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്ക ഗംഭീര്‍ രാഷ്‌ട്രീയ പ്രവേശനം നടത്തിയത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments