Publish Date: Sat, 29 Jan 2022 (13:58 IST)
Updated Date: Sat, 29 Jan 2022 (14:00 IST)
കൊവിഡ് വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ബംഗാളിലെ ബര്‍ധ്വാന്‍ മെഡിക്കല്‍ കോളേജിലാണ് തീപിടുത്തം ഉണ്ടായത്. സന്ധ്യ റോയി എന്ന അറുപതുകാരിയാണ് മരിച്ചത്. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് രോഗികളാണ് തീയണയ്ക്കാന്‍ ആദ്യം ശ്രമിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും എത്തിയാണ് തീയണയ്ക്കാന്‍ ശ്രമിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു മണിക്കൂറിനു ശേഷമാണ് തീപിടുത്തം നിയന്ത്രണ വിധേയമായത്.