Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കർണാടകയിൽ ഇന്ന് 7338 പുതിയ കൊവിഡ് കേസുകൾ, ആന്ധ്രയിൽ 6235, തമിഴ്‌നാട്ടിൽ 5344

കർണാടകയിൽ ഇന്ന് 7338 പുതിയ കൊവിഡ് കേസുകൾ, ആന്ധ്രയിൽ 6235, തമിഴ്‌നാട്ടിൽ 5344
, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (19:50 IST)
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത് 7,339 പുതിയ കൊവിഡ് കേസുകൾ. 9925 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 5,26.876 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8145 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ 95,335 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
 
അതേസമയം ദിനം പ്രതി പതിനായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്ന ആന്ധ്രയിൽ ഇന്ന് 6,235 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,31,749 ആയി ഉയർന്നു. ഇതുവരെ 5410 പേരാണ് ആന്ധ്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധ രൂക്ഷമായിരുന്ന തമിഴ്നാട്ടിൽ ഇന്ന് 5344 കേസുകൾ സ്ഥിരീകരിച്ചു. 60 പേരാണ് ഇന്ന് മരിച്ചത്. ഇതുവരെയായി 8871 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു, ഡേറ്റിംഗ് ആപ്പിനെതിരെ പോലീസിൽ പരാതിയുമായി എംപി