Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6767 പുതിയ രോഗികൾ, 147 മരണം

Webdunia
ഞായര്‍, 24 മെയ് 2020 (10:09 IST)
ന്യൂഡൽഹി: രാജ്യത്ത് ആശങ്കയുണർത്തി കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6767 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കേസുകളാണിത്.കഴിഞ്ഞ ദിവസം 6654 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
 
രാജ്യത്ത് ഇന്നലെ മാത്രം 147 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.  54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3867 ആയി ഉയർന്നു.
 
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നില്‍. 47190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 മർണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള തമിഴ്‌നാട്ടിൽ 15512 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 13664ഉം ഡൽഹിയിൽ 12910ഉം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ക്കും തിരക്കുകളുണ്ട്': മന്ത്രി പിസി വിഷ്ണുനാഥ് രണ്ട് മണിക്കൂര്‍ വൈകി എത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

'തൂക്കിക്കൊല്ലലിനു പകരം വേദന കുറഞ്ഞ രീതികള്‍ നടപ്പാക്കില്ല'; വധശിക്ഷാ രീതി സംബന്ധിച്ച് സുപ്രീം കോടതി

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഇടപെടാതെ സർക്കാർ

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

അടുത്ത ലേഖനം
Show comments