Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 573 പേര്‍ക്ക്; രണ്ടുമരണം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 573 പേര്‍ക്ക്; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 ജനുവരി 2024 (10:59 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 573 പേര്‍ക്ക്. കൂടാതെ രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4565 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലും ഹരിയാനയിലുമാണ് ഓരോ മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തത്. 
 
അതേസമയം കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 വകഭേദം 197 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ 17 കേസുകള്‍ നവംബര്‍ മാസത്തിലും 180 കേസുകള്‍ ഡിസംബര്‍ മാസത്തിലുമാണ് സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുകശ്മീരില്‍ 2023ല്‍ കൊല്ലപ്പെട്ടത് 72 ഭീകരവാദികള്‍