Publish Date: Tue, 16 Jun 2020 (11:41 IST)
Updated Date: Tue, 16 Jun 2020 (12:03 IST)
രാജ്യത്തെ കൊവിഡ് കേസുകളില്‍ 60 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കൊവിഡിന്റെ ശക്തമായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ 24മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 1843 പേര്‍ക്കും മഹാരാഷ്ട്രയില്‍ 2786 പേര്‍ക്കും ഡല്‍ഹിയില്‍ 1647 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൂടാതെ സിബിഐ അടക്കമുള്ള കേന്ദ്ര എജന്‍സിയിലെ അംഗങ്ങള്‍ക്കും എന്‍എസ്ജിയിലെ കരിമ്പൂച്ചകള്‍ കമാന്‍ഡോകള്‍ എന്നിവരടക്കം 45പേര്‍ക്കും കൊവിഡ് ബാധിച്ചു. കേന്ദ്രസേനയിലെ 131 ഭടന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.