'പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴി എന്റേതാണ്';കോഴികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കര്‍ഷകന്‍

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂണ്‍ 2023 (12:02 IST)
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കര്‍ഷകന്‍.മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുമ്പിലും അദ്ദേഹം പരാതിയുമായി എത്തി. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിന് എത്തിയതായിരുന്നു മന്ത്രി. പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴി എന്റേതാണ് നഷ്ടപരിഹാരം ലഭിക്കണം എന്നായിരുന്നു കര്‍ഷകനായ കെ.വി. ജോര്‍ജിന്റെ നിലപാട്.നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഒരു വര്‍ഷത്തോളമായി ശ്രമങ്ങള്‍ നടത്തിവരികയാണ് കര്‍ഷകന്‍. 
 
 കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു കര്‍ഷകന്റെ കോഴിക്കൂട്ടില്‍ പെരുമ്പാവൂര്‍ കയറുകയും കൂട്ടിലുണ്ടായിരുന്ന കോഴികളെ എല്ലാം വീഴുകയും ചെയ്തത്. വിവരമറിഞ്ഞ് എത്തിയ വനപാലകര്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിട്ടു. 
 
പലതവണ ശ്രമിച്ചിട്ടും തനിക്ക് അനുകൂലമായി ഒന്നും സംഭവിക്കാത്തതിനാല്‍ മന്ത്രിയെ നേരില്‍ കാണാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു. അദാലത്തില്‍ വെച്ച് കലക്ടറെയും സബ് കളക്ടറെയും മന്ത്രിയെയും കണ്ട് തന്റെ ആവശ്യം അവതരിപ്പിച്ചു. എന്നാല്‍ ഇവരില്‍നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിലും പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ മന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജോര്‍ജ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് 16 വയസ്സുകാരിയെ യുവാവ് കുത്തി കൊല്ലാന്‍ ശ്രമിച്ചു

ദേവസ്വം ബോര്‍ഡ് 20 ഓളം നിയമനങ്ങള്‍ പരിഷ്‌കരിക്കും; ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമെന്ന് പ്രസിഡന്റ്

PN Panicker, Vayana Dinam: പി.എൻ.പണിക്കരും വായനാദിനവും

സ്പാ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍

മതി, നിർത്തിക്കോ... റീൽസ് കാണൽ ഓവറായാൽ ഇനി ഇൻസ്റ്റഗ്രാം തന്നെ പറയും, പുതിയ 'സ്ക്രോൾ ലോക്ക്' ഫീച്ചർ

അടുത്ത ലേഖനം
Show comments