Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

' ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ ദേശവിരുദ്ധന്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം

Dharmendra pradhan, NEET Protest, CJP- Centre talks, National News
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്, 'കോക്രോച്ച് ജനതാ പാര്‍ട്ടി' (CJP) നേതാവ് അഭിജിത് ദിപ്‌കെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്ന നടപടി ബിജെപി സ്വീകരിച്ചുവെന്ന് സിജെപി (CJP) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ യാദൃശ്ചികമല്ലെന്ന് സിജെപി നേതാക്കള്‍ വ്യക്തമാക്കി. ഉദ്ധവ് താക്കറെ, ശരദ് പവാര്‍ നയിക്കുന്ന എന്‍സിപി, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ നേരിട്ട തിരിച്ചടികള്‍ കേവലം യാദൃശ്ചികമല്ലെന്നും മറിച്ച് അതിനു പിന്നില്‍ വ്യക്തമായ ഒരു രീതിയുണ്ടെന്നും അവര്‍ വാദിച്ചു. ജനങ്ങളുടെ വോട്ടുകള്‍ കവരുകയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ എതിര്‍ക്കുന്നവരോട് ഒന്നിച്ചുചേരാന്‍ സിജെപി (CJP) ഇന്‍സ്റ്റാഗ്രാമിലൂടെ ആഹ്വാനം ചെയ്തു. 
 
പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് സിജെപി നേതാക്കള്‍ ചോദിച്ചു. മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍, കെജ്രിവാള്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം 50,000, ഒരു ലക്ഷം, 40,000 എന്നിങ്ങനെ വോട്ടുകള്‍ കുറച്ചതായി സിജെപി ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിതീവ്ര ന്യൂനമർദ്ദം; മഴയ്ക്ക് സാധ്യത, ചൂട് കുറയുമോ?