Webdunia - Bharat's app for daily news and videos

Install App

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അമ്പതാമത് ചീഫ് ജസ്റ്റിസാകും: കാലാവധി 2 വർഷം

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (12:26 IST)
ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിനെ നിയമിക്കാൻ സാധ്യത. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് കേന്ദ്രനിയമ മന്ത്രാലയത്തിന് ശുപാർശ കൈമാറിയത്. നവംബർ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
 
നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ തന്നെ സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വെച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. ചീഫ് ജസ്റ്റിസ് പദവിയിൽ 2 വർഷത്തെ കാലാവധിയാണ് ഡി വൈ ചന്ദ്രചൂഡിനുള്ളത്. 2024 നവംബർ പത്തിനാകും വിരമിക്കുക.
 
സുപ്രധാനമായ പല വിധികളും പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യയിലെ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് എന്നിങ്ങനെ സുപ്രധാന വിധികൾ പ്രസ്താവിച്ച ബെഞ്ചിൽ അംഗമായിരുന്നു. ആധാർ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി, ഹൈക്കോടതിയുടെ നിർണായക വിധി

കേരള തീരത്തിന് സമീപം ചക്രവാതചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ടു പോയി പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

നിങ്ങളുടെ പാന്‍ കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കണ്ട!

അടുത്ത ലേഖനം
Show comments