രാജ്യത്തെ 130 ജില്ലകളെ റെഡ്സോണിൽ ഉൾപ്പെടുത്തി കേന്ദ്രം പുതിയ ഹോട്ട്സ്പോട്ട് പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നും കണ്ണൂരും കോട്ടയവുമാണ് റെഡ്സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീൻ സോണിൽ ഉൾപ്പെട്ടപ്പോൾ കേരളത്തിലെ ബാക്കി ജില്ലകൾ എല്ലാം ഓറഞ്ച് സോണിലാണ്. രാജ്യത്ത് 284 ജില്ലകളാണ് നിലവിൽ ഓറഞ്ച് സോണിലുള്ളത്.
രാജ്യത്തെ 319 ജില്ലകൾ ഗ്രീൻ സോണിൽ ഉൾപ്പെട്ടപ്പോൾ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്.രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസങ്ങള്‍ ശേഷിക്കയൊണ് രാജ്യത്തെ കൊറോണവ്യാപനത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന പട്ടിക കേന്ദ്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.