ദില്ലി:സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ ആശങ്കയുയർത്തി തൊഴിൽ നഷ്ടമായവരുടെ കണക്കുകൾ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് രാജ്യത്ത് 7.2 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് കണക്കുകൾ പറയുന്നത്. മെയ് മൂന്നിന് ശേഷവും നിയന്ത്രണങ്ങളിൽ കാര്യമായ അയവുണ്ടാകില്ലെന്നിരിക്കെ തൊഴിൽ മേഖല പൂർവ്വ സ്ഥിതിയിലെത്താൻ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെന്റർ ഫോർ മോനിട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്.
മാർച്ച് 22ന് അവസാനിച്ച ആഴ്ച്ചയിൽ 42.6 ശതമാനമായിരുന്ന തൊഴിൽ പങ്കാളിത്തം ഇപ്പോൾ 35.4 ശതമാനത്തിലാണ്. 7.2 കോടിയോളം പേർക്ക് ഇതിനോടകം തൊഴിൽ നഷ്ടപ്പെട്ടു.തൊഴിലില്ലായ്മ നിരക്ക് 21നും 26 ശതമാനത്തിലും ഇടയിലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ മേഖലയുടെ പുനരുജ്ജീവനത്തിൽ റിസർവ്വ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാമൻ കഴിഞ്ഞ ദിവസമാണ് തന്റെ ആശങ്കകൾ പങ്കുവെച്ചത്.