പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെൻസസ് 2027 നാളെ മുതൽ, കേരളത്തിലെ ആദ്യഘട്ട സെൻസസ് ജൂണിൽ

പതിനഞ്ച് വര്‍ഷത്തിലേറെ നീണ്ട ഈ വിടവ് ഇന്ത്യയുടെ നയരൂപീകരണ മേഖലയില്‍ ഗുരുതരമായ ആഘാതം ഏല്‍പ്പിച്ചിരുന്നു.

അഭിറാം മനോഹർ
ചൊവ്വ, 31 മാര്‍ച്ച് 2026 (11:12 IST)
ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ തുടക്കം. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് എന്ന പ്രത്യേകതയോടെയാണ് നടപടികള്‍ ആരംഭിക്കുന്നത്. 2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സെന്‍സസ് നടപടികളാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിലേറെ നീണ്ട ഈ വിടവ് ഇന്ത്യയുടെ നയരൂപീകരണ മേഖലയില്‍ ഗുരുതരമായ ആഘാതം ഏല്‍പ്പിച്ചിരുന്നു.
 
രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തില്‍ യഥാര്‍ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. ഭവന സെന്‍സസില്‍ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബത്തിന്റെ ആസ്തികള്‍ എന്നിവ ശേഖരിക്കും. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക-സാമൂഹ്യ നിലവാരം വ്യക്തമായി മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍  സഹായിക്കും.
 
2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉള്‍പ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. വിവരശേഖരണത്തിന് മൊബൈല്‍ ആപ്പുകളും പ്രത്യേക വെബ് പോര്‍ട്ടലുകളും ഉപയോഗിക്കും.
 
കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണ്‍ മാസത്തിലാണ് ആരംഭിക്കുക. ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് 'സെല്‍ഫ് എന്യൂമറേഷന്‍' സൗകര്യം ലഭ്യമാകും. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.
 
ക്രോഡീകരിച്ച വിവരങ്ങള്‍ 2027 മാര്‍ച്ച് ഒന്നോടുകൂടി ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പദ്ധതികള്‍, ഭൂവിനിയോഗ ആസൂത്രണം, ബജറ്റ് വിഹിതം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ ഈ കണക്കുകള്‍ ഭരണകൂടത്തിന് അനിവാര്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

അടുത്ത ലേഖനം
Show comments