ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

അഭിറാം മനോഹർ
ഞായര്‍, 22 ജൂണ്‍ 2025 (18:16 IST)
ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ അനാവശ്യ ഗര്‍ഭം തുടരാനായി നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മെഡിക്കല്‍ വിദഗ്ധരുടെ പ്രതികൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും 12 വയസുള്ള പെണ്‍കുട്ടിക്ക് 28 ആഴ്ചത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കികൊണ്ടാണ് കോടതിയുടെ വിധി.
 
പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍ അവളുടെ തീരുമാനമെടുക്കാനുള്ള അവകാശത്തെ അത് ഇല്ലാതെയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയെ പരിശോധിച്ച ശേഷം പെണ്‍കുട്ടിയുടെ പ്രായവും അണ്ഡത്തിന്റെ വളര്‍ച്ചയും കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രം അപകടകരമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ നിതിന്‍ സാംബ്രെ, സച്ചിന്‍ ദേശ്മുഖ് എന്നിവടങ്ങിയ ബെഞ്ച് ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
 
 സ്വന്തം അമ്മാവന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായ ശേഷമാണ് ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതെന്നും മാതാപിതാക്കള്‍ വഴി നല്‍കിയ ഹര്‍ജിയില്‍ അതിജീവിത പറയുന്നു. 2025 ജൂണ്‍ അഞ്ചിന് കുറ്റാരോപിതനായ അമ്മാവനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

അടുത്ത ലേഖനം