അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലിൽ പറയുന്നത്.
അതേസമയം വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ കഴിയും.
കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകൾ അനുസരിച്ച്, കാട്ടാനയാക്രണത്തിൽ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. വന്യജീവി ആക്രമണങ്ങളിൽ നിയമം നടപ്പാക്കുന്നതിൽ പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും മലയോര ജനതയെ ഒപ്പം നിർത്തുകയാണ സർക്കാർ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.