Publish Date: Fri, 22 Jul 2022 (14:56 IST)
Updated Date: Fri, 22 Jul 2022 (14:58 IST)
പാലക്കാട്: ആയിരത്തി നാനൂറു രൂപാ കൈക്കൂലി വാങ്ങിയ കേസിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ മാനേജരെ വിജിലൻസ് പിടികൂടി. മുതലമട ചുള്ളിയാർ മേട്ടിൽ ബി.മണികണ്ഠൻ (41) ആണ് അറസ്റ്റിലായത്.
വടവന്നൂരിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് മാനേജരായ മണികണ്ഠൻ സ്വകാര്യ കമ്പനിയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് 1400 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ വലയിലായത്. പാലക്കാട് ജില്ലയിലെ സപ്ലൈകോകളിൽ ഭക്ഷ്യസാധനം വിതരണം ചെയ്യുന്നതിന് കരാർ എടുത്തിട്ടുള്ള കളമശേരിയിലുള്ള ത്രീവീസ് എന്ന സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് വിഷ്‌ണു പ്രസാദിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
വടാവന്നൂരിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഭക്ഷ്യ സാധനങ്ങൾ ഇറക്കിയ വകയിൽ 13986 രൂപയുടെ ബിൽ മാറുന്നതിനായാണ് ബിൽ തുകയുടെ പത്ത് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് വിഷ്ണു കമ്പനിയെ അറിയിച്ചപ്പോൾ വിജിലൻസിനെ അറിയിച്ചു. തുടർന്ന് കൈക്കൂലി വാങ്ങിയതും വിജിലൻസ് മണികണ്ഠനെ കൈയോടെ പിടികൂടുകയും തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.