Publish Date: Fri, 31 Dec 2021 (13:05 IST)
Updated Date: Fri, 31 Dec 2021 (13:06 IST)
ബീഹാറിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. പാട്‌നാ സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം 132 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ 333പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. മരണം പൂജ്യമാണ്. അതേസമയം ഇതുവരെ സംസ്ഥാനത്ത് കൊറോണമൂലം 12,096 പേരാണ് മരണപ്പെട്ടിട്ടുള്ളത്.