Publish Date: Thu, 23 Sep 2021 (15:16 IST)
Updated Date: Thu, 23 Sep 2021 (15:21 IST)
ബംഗളൂരില്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് തരഗുപേട്ടില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.