Publish Date: Sun, 12 May 2024 (13:00 IST)
Updated Date: Sun, 12 May 2024 (13:17 IST)
ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത് ഏഴരലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ വര്‍ഷം 18,39,591 പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ശ്രീകോവില്‍ തുറന്നതോടെ ബദരീനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ചാര്‍ധാം യാത്ര ആരംഭിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളുടെ വാതിലുകള്‍ ഭക്തര്‍ക്കായി തുറന്നു.