Publish Date: Fri, 13 Sep 2024 (12:58 IST)
Updated Date: Fri, 13 Sep 2024 (13:12 IST)
ഓണാഘോഷത്തിന് ചോറിനു പകരം ഇലയില്‍ ചപ്പാത്തി വിളമ്പിയ ഏഥര്‍ കമ്പനിക്ക് പൊങ്കാലയിട്ട് മലയാളികള്‍. ഓണം എല്ലായിടത്തും പൊടി പൊടിക്കുകയാണ്. കമ്പനികള്‍ അവരുടെ ഓഫീസുകളിലും ഓണസദ്യയും ആഘോഷങ്ങളും നടത്തുന്നു. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥറിന്റെ ഓഫീസിലും ആഘോഷങ്ങള്‍ നടന്നു. കേരള മോഡല്‍ വസ്ത്രം അണിഞ്ഞ് ജീവനക്കാരെത്തി. പക്ഷേ ഇലയിട്ട് കറികള്‍ എല്ലാം വിളമ്പിയ ശേഷം ചോറിന് പകരം വച്ചത് ചപ്പാത്തി. ഇതിന്റെ ചിത്രം ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മോത്ത ഫോട്ടോയെടുത്ത് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് കളി മാറിയത്.
സദ്യയില്‍ ചോര്‍ ഇല്ലെന്ന് കണ്ടു മലയാളികള്‍ കമന്റ് ബോക്‌സുകളില്‍ അഴിഞ്ഞാടി. മോരൊഴിച്ച് കഴിക്കാനെങ്കിലും കുറച്ച് ചോറ് വിളമ്പിയില്ലെങ്കില്‍ ഒറ്റ ഒന്നിനെയും വെറുതെ വിടില്ലെന്ന് ചിലര്‍ പറയുന്നു. അതേസമയം മലയാളികളുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് ഏഥര്‍ കമ്പനിയോട് ചിലര്‍ നന്ദിയും പറയുന്നു.