ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

അഭിറാം മനോഹർ
തിങ്കള്‍, 23 ജൂണ്‍ 2025 (13:17 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നോബെല്‍ സമ്മാനം നല്‍കാനുള്ള പാകിസ്ഥാന്റെ ശുപാര്‍ശയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി. ഇറാനിലെ ആണവനിലയങ്ങള്‍ അമേരിക്ക ആക്രമിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. ഇറാനില്‍ ബോംബിടാനാണൊ പാക് സൈനിക മേധാവി ട്രംപിനെ കണ്ടതെന്നും ഒവൈസി പരിഹസിച്ചു.
 
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഒവൈസി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. പലസ്തീനികളുടെ കശാപ്പുകാരന്‍ എന്നാണ് നെതന്യാഹുവിനെ ഒവൈസി വിശേഷിപ്പിച്ചത്. ഗാസയില്‍ ഒരു വംശഹത്യ നടക്കുന്നുണ്ട്. അമേരിക്കയ്ക്ക് അതിനെ പറ്റി ആശങ്കയില്ല. വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീനികളെ വംശിയമായി ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ചരിത്രം പലസ്തീനികളുടെ കശാപ്പുകാരന്‍ എന്ന നിലയിലാകും നെതന്യാഹുവിനെ ഓര്‍ക്കുകയെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
 
നേരത്തെ വൈറ്റ് ഹൗസില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് വിരുന്നൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിന് ട്രംപിന് നൊബെല്‍ സമ്മാനം നല്‍കണമെന്ന വാദവുമായി പാകിസ്ഥാന്‍ രംഗത്ത് വന്നത്. ഇതിന് പിന്നാലെ തനിക്ക് തരാനാണെങ്കില്‍ ഇതിനകം തന്നെ നാലോ അഞ്ചോ തവണ നൊബേല്‍ തരണമായിരുന്നുവെന്നും കോംഗോ- റുവാണ്ട പ്രശ്ണവും സെര്‍ബിയ- കൊസോവ യുദ്ധവും ഈജിപ്തിനും എത്യോപയ്ക്കും ഇടയില്‍ സമാധാനം നിലനിര്‍ത്തിയതിനൊന്നും തനിക്ക് നൊബേല്‍ ലഭിച്ചിട്ടില്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments