Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിവാഹേതര ബന്ധം കുറ്റകരമാക്കണം എന്ന് കരസേന, സുപ്രീം കോടതിയെ സമീപിക്കും

വിവാഹേതര ബന്ധം കുറ്റകരമാക്കണം എന്ന് കരസേന, സുപ്രീം കോടതിയെ സമീപിക്കും
, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (11:26 IST)
വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയ വിധിയിൽനിന്നും സൈന്യത്തെ ഒഴിവാക്കണം എന്ന ആവശ്യവുമായി കരസേന. ഇതുമായി ബന്ധപ്പെട്ട് കരസേന സുപ്രീം കോടതിയെ സമീപിക്കും. 2018ൽ സുപ്രീം കോടതി പുറപ്പെടുവിപ്പിച്ച വിധിക്കെതിരെയാണ് കരസേന ഹർജി നൽകാൻ ഒരുങ്ങുന്നത്.
 
വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയതോടെ സേനയിൽ അച്ചടക്കം ഇല്ലാതായി എന്ന് ചൂണ്ടിക്കാട്ടിയാണ് കരസേന കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുമായി മറ്റൊരു ഉദ്യോഗസ്ഥൻ ബന്ധത്തിലേർപ്പെട്ടു എന്ന് തെളിഞ്ഞാൽ കുറ്റക്കാരനെ സർവീസിൽന്നും പിരിച്ചുവിടാൻ സൈന്യത്തിന് അധികാരം ഉണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതി റദ്ദാക്കിയതോടെ ഇത് നടപ്പിലാക്കുന്നതിൽ ആശങ്ക നേരിടുകയാണ് എന്ന് കരസേന പറയുന്നു.
 
വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ബന്ധത്തിലേർപ്പെട്ട കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പട്ടാള വിചാരണ കഴിഞ്ഞമാസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സേനയുടെ അച്ചടക്കം കാത്തുസൂക്ഷിക്കാൻ നിയമത്തിൽ സൈന്യത്തെ ഒഴിവാക്കണം എന്ന ആവശ്യവുമായി കരസേന കോടതിയെ സമിപിക്കാൻ ഒരുങ്ങുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലായിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു; പിണറായി വിജയനും, ഉമ്മൻ ചാണ്ടിയുമടക്കം നേതാക്കളുടെ വൻ നേതൃനിര പ്രചരണത്തിനെത്തുന്നു