Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന്‍ മരിച്ചു

Army News
ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന്‍ മരിച്ചു. അതിര്‍ത്തി സുരക്ഷാ സേനയുടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ദന്തേവാഡ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പങ്കെടുക്കുമ്പോഴാണ് അപകടം.
 
പട്രോളിങ്ങിന് പോകാന്‍ തുടങ്ങുമ്‌ബോഴാണ് സ്‌ഫോടനം ഉണ്ടായത്. ഹെഡ് കോണ്‍സ്റ്റബിള്‍ ബല്‍ബീര്‍ ചന്ദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദിനെ ദന്തേവാഡ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമാകും; ഇടവപ്പാതി മഴ തകര്‍ക്കാന്‍ സാധ്യത, വേണം ജാഗ്രത