മണിക്കൂറിൽ 185 കിമീ വേഗത, ഉംപുൺ ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് പ്രവേശിച്ചു

Webdunia
ബുധന്‍, 20 മെയ് 2020 (17:08 IST)
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ് പശ്ചിമബംഗാൾ തീരത്ത് പ്രവേശിച്ചു.പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ഉംപുൺ കരയിലേക്ക് കേറുന്നത്. ഉച്ചയ്‌ക്ക് രണ്ടരക്ക് കരതൊട്ട കാറ്റ് അടുത്ത നാല് മണിക്കൂറിൽ പൂർണമായും കരയിലേക്ക് കയറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
 
കഴിഞ്ഞ ദിവസങ്ങളിൽ 265 വേഗതയിൽ വീശിയിരുന്ന കാറ്റിന് കര തൊടുമ്പോൾ 185 കിമീ വേഗതയുണ്ടാകും. കാറ്റ് ആഞ്ഞടിക്കുമെന്ന പ്രവചനമുഌഅതിനാൽ ശ്ചിമബം​ഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കടുത്ത ജാ​ഗ്രതയാണ് നിലനിൽക്കുന്നത്.ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്.ഇവിടെ നിരവധി വീടുകൾ തകർന്നതായാണ് വിവരം.കൊൽക്കത്തയിൽ മേ‌ൽപാലങ്ങൾ അടച്ചു.ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.അതേസമയം ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു.
 
ഉംപൂൺ ചുഴലിക്കാറ്റിന്റെ ഭാഗമായി ബംഗാളിൽ മൂന്നു ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.കരതൊട്ട ശേഷം കാറ്റിന്റെ വേഗത കുറയുമെങ്കിലും കനത്ത മഴ തുടരും.ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഒഡിഷയിലും ബംഗാളിലുമുണ്ട്.അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം; പെട്രോള്‍ ഡീസല്‍ വില കുറയുമോ

കേന്ദ്ര സര്‍ക്കാറിന് പകരം ഇന്ത്യന്‍ സര്‍ക്കാര്‍: പ്രാദേശികവാദ രാഷ്ട്രീയം എന്ന അപകടകരമായ കളിയില്‍ ടിവികെ ഡിഎംകെയേക്കാള്‍ ഒരു പടി മുന്നില്‍

കപ്പലിനു നേരെയുണ്ടായ ആക്രമണം: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നത് യുഎന്‍ ഏജന്‍സി നിര്‍ത്തിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ ജനം കാത്തിരുന്ന അറിയിപ്പെത്തി; ഇറാന്‍ യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന പോലെ വാണിജ്യ എല്‍പിജി വിതരണം തുടരും

കന്നഡ നടി കൃഷി തപന്ദയുടെ വീട്ടിൽ വ്യവസായി മരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments