Webdunia - Bharat's app for daily news and videos

Install App

പൗരത്വപട്ടികയിൽ മോദി പറഞ്ഞത് ശരിയെന്ന് അമിത് ഷാ,ബിജെപി നിലപാട് മയപ്പെടുത്തുന്നു

അഭിറാം മനോഹർ
ബുധന്‍, 25 ഡിസം‌ബര്‍ 2019 (09:24 IST)
ദേശീയ പൗരത്വപട്ടികയിൽ നിലപാട് മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശവ്യാപകമായി പൗരത്വപട്ടിക നടപ്പാക്കാൻ തന്റെ സർക്കാർ ഇതുവരെയും ചർച്ചകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് രാംലീല മൈതാനത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോദിയുടെ പ്രസംഗത്തെ ശരിവെക്കുന്നതാണ് അമിത് ഷായുടെ പുതിയ നിലപാട്.
 
നേരത്തെ നവംബറിൽ രാജ്യസഭയിലും ഡിസംബർ ആദ്യം ജാർഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിലും 2024നകം പൗരത്വപട്ടിക നടപ്പിലാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറതാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അമിത് ഷായുടെ പുതിയ നിലപാട്. വാർത്താ ഏജൻസിയായ ഐ എൻ എക്ക് നൽകിയ അഭിമുഖത്തിലാണ് പൗരത്വവിഷയത്തിൽ അമിത് ഷാ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
 
"പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. അത്തരമൊരു ചർച്ച പാർലമെന്റിലൊ മന്ത്രിസഭയിലൊ നടന്നിട്ടില്ല,ജനസംഖ്യരജിസ്റ്ററും(എൻ പി ആർ) ദേശീയപൗരത്വപട്ടികയും തമ്മിൽ ബന്ധമില്ല" അമിത് ഷാ പറഞ്ഞു.  അതുരണ്ടും രണ്ടാണ്. എൻ പി ആർ ദേശീയ ജനസംഖ്യാപട്ടികയാണ്. എൻ സി ആർ ദേശീയ പൗരത്വപട്ടികയും രണ്ടിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണുള്ളത്. എൻ പി ആറിന്റെ വിവരങ്ങൾ എൻ ആർ സിക്കായി ഉപയോഗിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments