Publish Date: Sat, 23 Oct 2021 (21:33 IST)
Updated Date: Sat, 23 Oct 2021 (21:36 IST)
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് അമിത് ഷാ ഇപ്പോള്‍ ജമ്മുകശ്മീരിലാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീരില്‍ എത്തുന്നത്. കശ്മീരിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം ഉണ്ടാകുമെന്നും സംസ്ഥാനത്തെ യുവാക്കളുമായി നല്ലൊരു ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.